ഒമാനിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്ന 'ലെറ്റ്‌സ് ഗ്രിൽ' പരിപാടിക്ക് തുടക്കം
ഒമാനിലെ ബൗശർ ലുലു ഔട്ട്ലെറ്റിന് സമീപം നടന്ന പരിപാടി ശൂറാ കൗൺസിൽ അംഗം അലി ഖൽഫാൻ സെയ്ദ് അൽ ഹസനി ഉദ്ഘാടനം ചെയ്തു.
മസ്‌കത്ത്: ഒമാനിൽ ലുലു ഹൈപ്പർ മാർക്കറ്റ് വാരാന്ത്യ പരിപാടിയായ 'ലെറ്റ്സ് ഗ്രിൽ' തുടക്കം കുറിച്ചു. ഒമാനി ഷെഫുമാർക്ക് കഴിവ് പ്രകടിപ്പിക്കാനും ഇഷ്ടപ്പെട്ട പ്രാദേശിക രുചികൾ ഉപയോഗിച്ച് ഗ്രിൽ ചെയ്യാനുമുള്ള ഒരു വേദിയാണ് ഇത്.
ഒമാനിലെ ബൗശർ ലുലു ഔട്ട്ലെറ്റിന് സമീപം നടന്ന പരിപാടി ശൂറാ കൗൺസിൽ അംഗം അലി ഖൽഫാൻ സെയ്ദ് അൽ ഹസനി ഉദ്ഘാടനം ചെയ്തു. വിനോദങ്ങൾ, സ്റ്റേജ് പ്രകടനങ്ങൾ, രുചികരമായ ഭക്ഷണം എന്നിവ കുടുംബത്തിന് ഒന്നാകെ പങ്കെടുക്കാനാകുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരുന്നത്. ഒമാനി രുചിഭേദങ്ങളുടെ നിലവാരം ആഘോഷിക്കുന്നതാണ് ഈ പരിപാടിയെന്നും പ്രാദേശിക ചെറുകിട സംരംഭങ്ങൾ തീന്മേശയിലേക്ക് കൊണ്ടുവരേണ്ട മികച്ച രുചികളാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നും ലുലു ഹൈപ്പർ മാർക്കറ്റ് ഒമാൻ ഡയറക്ടർ ആനന്ദ് എ.വി പറഞ്ഞു.
വാരാന്ത്യ പരിപാടി എന്നതിലുപരി ഭക്ഷണവും വിനോദവും എന്ന നിലയിരുന്നു പരിപാടി. സാംസ്‌കാരിക വൈവിധ്യം, സംരംഭകത്വം, രുചികളുടെ സമ്പന്നമായ ശേഖരണം എന്നിവയുടെ ആഘോഷമാണ് ലുലു ലെറ്റ്സ് ഗ്രിൽ പരിപാടി. വിശാല പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഒമാനിലെ മറ്റ് പ്രധാന ലുലുകളിലേക്കും ലെറ്റ്സ് ഗ്രിൽ പരിപാടി നടത്തുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് മേഖലാ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. ആദ്യം മസ്‌കത്ത് ലുലു മാളിലും പിന്നീട് ലുലു അൽ അമിറാതിലും ആയിരിക്കും പരിപാടി സംഘടിപ്പിക്കുക.