സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

കുട്ടികൾക്ക് സ്‌കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം

Update: 2024-08-12 17:40 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ബാഗുകകളുടെ ഭാരം കുറയ്ക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. കുട്ടികൾക്ക് സ്‌കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം.

മാർക്കറ്റിൽ ലഭിക്കുന്ന സ്‌കൂൾ ബാഗുകളിൽ പലതും ഭാരം കൂടിയതും കുട്ടികൾക്ക് സൗകര്യപ്രദമല്ലാത്തതും കുട്ടികളുടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തുമാണ്. കുട്ടികൾ ഉപയോഗിക്കുന്ന ബാഗുകളുടെ നിലവാരം അധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ബാഗും ബാഗിലെ പുസ്തകങ്ങളുമടക്കം മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിൻറെ 10 ശതമാനത്തിൽ കുടുതൽ വരാൻ പാടില്ല. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികളുടെ ബാഗ് ഭാരം കുറക്കാനും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മാർഗനിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. എല്ലാ ദിവസവും കുട്ടികൾ സ്‌കൂളിൽ പുസ്തകങ്ങൾ കൊണ്ടു വരുന്നതിന് പകരം സ്‌കൂളിൽ കുട്ടികൾക്ക് ലോക്കറുകൾ അനുവദിക്കും. അധ്യാപകർ പരസ്പരം സഹകരിച്ച് ഗൃഹപാഠങ്ങൾ നൽകുകയും ഇലക്ട്രോണിക് പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുകയും വേണം. കുട്ടികൾ ടൈം ടേബിളുകൾ അനുസരിച്ചാണ് പുസ്തകങ്ങൾ കൊണ്ട് പോകുന്നതെന്ന് ഉറപ്പ് വരുത്തുകയും അനാവശ്യ പുസ്തകങ്ങൾ കൊണ്ട് പോകുന്നത് തടയുകയും വേണം. കുട്ടികളുടെ ഭക്ഷണപാത്രങ്ങൾ പുസ്തക ബാഗിൽ വെക്കാതെ പ്രത്യേകം കൊണ്ട് പോവണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News