ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം
അടുത്ത വർഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്.
Update: 2022-06-29 18:19 GMT
ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതര ജി.സി.സി പൗരന്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും.
അടുത്ത വർഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഗള്‍ഫ് പൗരന്‍മാര്‍ വിനോദ സഞ്ചാരത്തിന് തിരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു കെ. ബ്രിട്ടനിലേക്ക് ഒമാന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് പുതിയ വിസ രഹിത യാത്രാ സംവിധാനം ഗുണം ചെയ്യും.