ഒമാനിൽ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ മൂന്നുപേർക്ക് ദാനം ചെയ്തു

വർഷങ്ങളായി പ്രോട്ടോൺ ഡയാലിസിസിന് വിധേയരായ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികൾക്ക് വൃക്കകളും മാറ്റിവെച്ചു

Update: 2023-06-04 20:41 GMT
Advertising

ഒമാനിൽ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ അവയവം മൂന്നുപേർക്ക് ദാനം ചെയ്തു. റോയൽ ഹോസ്പിറ്റലിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീം ആണ് വിജയകരമായി അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ബന്ധുക്കളിൽ നിന്ന് ദാതാവിനെ ലഭ്യമല്ലാത്തിതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രായം ചെന്ന വ്യക്തിക്കാണ് കരൾ നൽകിയത്. ദമാമിലെ കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ കരൾ മാറ്റിവെക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ഒമാനി സർജിക്കൽ ടീമാണ് കരൾ മാറ്റിവെച്ചത്. ഏകദേശം എട്ട് മണിക്കൂർ എടുത്താണ് ഓപറേഷൻ വിജയകരമായി പൂർത്തീകരിച്ചതെന്ന് കരൾ ശസ്ത്രക്രിയ കൺസൾട്ടന്റും റോയൽ ഹോസ്പിറ്റലിലെ ലിവർ ട്രാൻസ്പ്ലാന്‍റേഷൻ കമ്മിറ്റി തലവനുമായ ഡോ. സലാഹ് ബിൻ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു.

Full View

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അവയവങ്ങൾ മാറ്റിവെക്കാൻ അനുയോജ്യമായ രോഗിയെ കണ്ടെത്തുക, 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിന്റെ ലഭ്യത എന്നിവ ഇത്തരത്തിലുള്ള ശസ്ത്രക്രിയ സമയത്ത് നേരിടുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണെന്ന് അൽ ജാബ്രി പറഞ്ഞു. വർഷങ്ങളായി പ്രോട്ടോൺ ഡയാലിസിസിന് വിധേയരായ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികൾക്ക് വൃക്കകളും മാറ്റിവെച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News