ഒമാനിൽ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഭക്ഷണവും സൗജന്യമായി നൽകും

Update: 2022-08-30 10:47 GMT
Advertising

സെപ്റ്റംബർ ആദ്യവാരത്തോടെ ഒമാനിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ സർക്കാർ സ്‌കൂളുകളിലെ 59,030ഓളം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളും ഭക്ഷണവും സൗജന്യമായി നൽകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങളും ഭക്ഷണവും നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവിറക്കിയിരിക്കുന്നത്.

ഇതനുസരിച്ച് ആവശ്യമായ ഇത്തരം സഹായങ്ങൾ നൽകുന്നതിനായി ബജറ്റിന് ധനമന്ത്രാലയം ഞായറാഴ്ച അംഗീകാരം നൽകി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സാമൂഹ്യ സുരക്ഷാ വിഭാഗത്തിൽ 24,665 വിദ്യാർത്ഥികൾക്കും താഴ്ന്ന വരുമാന വിഭാഗത്തിൽ 34,365 വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News