യു.എൻ വുമൺ റൈറ്റ്‌സ് കമ്മിറ്റിയിലേക്ക് ഒമാനും

സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയിലെ കമ്മിറ്റിയിലേക്കാണ് (CEDAW) ഒമാൻ തെരഞ്ഞെടുക്കപ്പെട്ടത്

Update: 2024-06-08 13:19 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയിലെ കമ്മിറ്റിയിലേക്ക് (CEDAW) ഒമാനും തെരഞ്ഞെടുക്കപ്പെട്ടു. 2025-2028 കാലയളവിലെ കമ്മിറ്റിയിലേക്കാണ് ഒമാനും തെരഞ്ഞെടുക്കപ്പെട്ടത്.ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന കക്ഷി രാജ്യങ്ങളുടെ ഇരുപത്തിമൂന്നാമത്തെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഒമാൻ അഗ്രികൾച്ചറൽ വെൽത്ത്, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഗ്രാമവികസന വകുപ്പ് ഡയറക്ടർ ഹമീദ ബിൻത് സല്ലൂം അൽ-ഷുകൈരിയയാണ് ഒമാനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. സ്ത്രീകളുടെ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയും അന്താരാഷ്ട്ര വിഷയങ്ങളിൽ ഒമാന്റെ സ്വാധീനത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നതാണ് ഈ നേട്ടം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News