അഞ്ച് ദശലക്ഷം കവിഞ്ഞ് ഒമാനിലെ ജനസംഖ്യ

അടുത്ത വര്‍ഷത്തോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും

Update: 2022-07-13 09:02 GMT
Advertising

ഒമാനിലെ ആകെ ജനങ്ങളുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 5.23 ദശലക്ഷമാണ് ഒമാനിലെ ജനസംഖ്യ.

ആഗോള ജനസംഖ്യ ഈ വര്‍ഷം നവംബര്‍ പകുതിയോടെ എട്ട് ശതകോടിയിലെത്തുമെന്നും 2050ല്‍ 9.7 ശതകോടിയായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യു.എന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ചൈനയും ഇന്ത്യയുമുണ് ജനസംഖ്യ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. എന്നാല്‍, അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News