ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച യു.എ.ഇ സന്ദർശിക്കും.
സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും.
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച യു.എ.ഇ സന്ദർശിക്കും. ഒമാൻ സുൽത്താൻറെ യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും.
ഒമാൻ ഭരണാധികാരിയുടെ യു.എ.ഇ സന്ദർശനത്തിൻറെ ഭാഗമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ചയും നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങളും ഉഭയ കക്ഷി ബന്ധങ്ങളും ചർച്ച ചെയ്യും. പ്രാദേശിക അന്തർദേശീയ വിഷങ്ങളിൽ കാഴ്ചപാടുകളും ഇരുവരും കൈമാറും. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്,സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്,ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി,റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി,വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങി ഉന്നതതല സംഘം ഒമാൻ സുൽത്താനെ അനുഗമിക്കും.