അനധികൃത മത്സ്യബന്ധനം; ഒമാനിൽ 150 കിലോ ചെമ്മീനും മത്സ്യബന്ധന വലകളും പിടികൂടി
Update: 2022-08-04 13:24 GMT
ഒമാനിൽ മത്സ്യബന്ധനത്തിനും വ്യാപാരത്തിനും താൽക്കാലി നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, മത്സ്യബന്ധന ബോട്ടിൽനിന്ന് അനധികൃതമായി പിടിച്ച 150 കിലോ ചെമ്മീനും നിരവധി തരം മീൻ വലകളും പിടികൂടി.
മത്സ്യബന്ധന-വ്യാപാര നിരോധന കാലയളവിൽ വളർത്തു മത്സ്യവും ഇറക്കുമതി ചെയ്ത മത്സ്യവും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാരണങ്ങളാലാണ് വിൽപനയ്ക്കായി വച്ച 150 കിലോ ചെമ്മീനും സാമഗ്രികളും മസ്‌കത്ത് ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം കണ്ടുകെട്ടിയത്.
മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നിരോധിത (നൈലോൺ) വലകളും സംഘം പിടിച്ചെടുത്തവയിലുണ്ട്. നിയമലംഘകർക്കെതിരെ നിയമനടപടികളെല്ലാം പൂർത്തിയായതായി കൃഷി-ഫിഷറീസ്-ജലവിഭവ മന്ത്രാലയം അറിയിച്ചു.