പി.സി.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂസലാലയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് മാധ്യമ പ്രവർത്തകൻ കെ.എ.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു

Update: 2022-10-14 15:46 GMT
Editor : banuisahak | By : Web Desk

പി.സി.എഫ് സലാലയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ പരിശോധന അബൂ ത ഹ് നൂൻ ഗ്രൂപ്പ് എം.ഡി ഒ.അബ്ദുൽ ഗഫൂർ നിർവ്വഹിക്കുന്നു

Advertising

സലാല: പ്യൂപ്പിൾ കൾചറൽ ഫോറം നൂറുൽ ശിഫ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിൽ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂസലാലയിലെ ആശുപത്രിയിൽ നടന്ന ക്യാമ്പ് മാധ്യമ പ്രവർത്തകൻ കെ.എ.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാഗം പവിത്രൻ കാരായി ആശംസകൾ നേർന്നു. ആദ്യ പരിശോധന അബൂതഹ്നൂൻ ഗ്രൂപ്പ് എം.ഡി ഒ.അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത പരിപാടിയിൽ നൂറുൽ ശിഫ എം.ഡി സുനിൽ ബേബി, ഫൈസൽ പയ്യോളി,എന്നിവർ സംസാരിച്ചു. ഇബ്രാഹിം വേളം സ്വാഗതവും ,യൂസുഫ് ചെന്ദ്രപ്പന്നി നന്ദിയും പറഞ്ഞു .

പ്രാഥമിക പരിശോധനകൾ കൂടാതെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരുന്നു.നിരവധി പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. വാപ്പു വല്ലപ്പുഴ, അഹമ്മദ് കബീർ, റിയാസ് കൊല്ലം ,വിവിധ പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ നേത്യത്വം നൽകി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News