'ഉംറ നിർവഹിക്കാൻ പോകുന്ന 65വയസിന് മുകളിലുള്ളവർ വാക്സിനെടുക്കണം' : ഒമാൻ ആരോഗ്യമന്ത്രാലയം

ഉംറ നിർവഹിക്കാൻ പോകണമെങ്കിൽ പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ വാക്‌സിൻ എടുക്കണമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്

Update: 2022-03-17 16:10 GMT
Editor : afsal137 | By : Web Desk
Advertising

ഉംറ നിർവഹിക്കാൻ പോകുന്ന 65വയസിന് മുകളിലുള്ള സ്വദേശികളും വിദേശികളും പകർച്ച വ്യാധികൾക്കെതിരെ വാക്‌സിൻ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. 65 വയസിന് താഴയുള്ളവർക്ക് ഒമാനിലെ സ്വകാര്യ ആശുപത്രികളിൽനിന്ന് വാക്‌സിനെടുക്കാവുന്നതാണ്. ഉംറ നിർവഹിക്കാൻ പോകണമെങ്കിൽ പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ വാക്‌സിൻ എടുക്കണമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സൗദിയിലെ ആശുപത്രികളിൽ വിവിധ ആവശ്യങ്ങൾക്ക് നിർബന്ധമാക്കിയിരുന്ന കോവിഡ് പരിശോധന ഒഴിവാക്കി. മെഡിക്കൽ നടപടിക്രമങ്ങൾ, കിടത്തി ചികിത്സ, ആശുപത്രികൾക്കിടയിലെ മാറ്റം എന്നിവക്ക് നിർബന്ധമാക്കിയിരുന്ന ആർ.ടി.പിസി.ആർ പരിശോധനയാണ് നിർത്തലാക്കിയത്. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മെഡിക്കൽ നടപടിക്രമങ്ങൾ, കിടത്തി ചികിൽസ, ആശുപത്രികൾക്കിടയിലെ മാറ്റം എന്നിവക്ക് വേണ്ടിയായിരുന്നു നേരത്തെ നിബന്ധന ബാധകമാക്കിയിരുന്നത്. ആർ.ടി.പിസി.ആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തകയായിരുന്നു ലക്ഷ്യം. ഇനി മുതൽ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കോവിഡ് ടെസ്റ്റ് വേണ്ടതുള്ളൂ. കോവിഡ് വിവരങ്ങൾ കൈമാറുന്നതിന് ഏർപ്പെടുത്തിയിരുന്ന വാർത്താ സമ്മേളനം നിറുത്തലാക്കിയതും, മുൻകരുതൽ നടപടികൾ ലഘൂകരിച്ചതുമുൾപ്പെടെയുള്ള നടപടികൾ മന്ത്രാലയം ഇതിനകം കൈകൊണ്ടിട്ടുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News