ഒമാനിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിലൂടെ

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പൗരന്മാരിൽ നിന്ന് മൂന്ന് റിയാലും പ്രവാസികളിൽ നിന്ന് 20 റിയാലും ഈടാക്കും.

Update: 2023-05-26 19:39 GMT
Advertising

മസ്കത്ത്: ഒമാനിൽ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ ലഭിക്കും. സർട്ടിഫിക്കറ്റ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അപേക്ഷിക്കാമെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.

റോയൽ ഒമാൻ പൊലീസിന്റെ വെബ്‌സൈറ്റിന് പുറമേ, ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്രിമിനൽ എൻക്വയറീസ് ആൻഡ് ഇൻവെസ്റ്റിഗേഷനാണ് ഈ സേവനം നൽകുന്നത്.

ഒമാനിലെ പൗരന്മാർക്കും പ്രവാസികൾക്കും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും ഒമാനിന് പുറത്തുള്ള താമസക്കാർക്കായി പൊലീസ് വെബ്‌സൈറ്റ് വഴിയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാം. ഒമാൻ പൗരൻമാർക്കും പ്രവാസികൾക്കും മൊബൈൽ ആപ്ലിക്കേഷനിൽ അപേക്ഷിക്കണമെങ്കിൽ ആക്ടീവായ സിം കാർഡ് ഉണ്ടായിരിക്കണം.

സുൽത്താനേറ്റിന് പുറത്തുള്ള വിദേശികൾക്ക്, അവർ ഒമാനിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച അവസാന പാസ്‌പോർട്ടും ഒമാനിൽ താമസിക്കുന്ന കാലയളവിൽ സിവിൽ സ്റ്റാറ്റസ് പ്രകാരം നൽകിയ സിവിൽ നമ്പറും നൽകണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പൗരന്മാരിൽ നിന്ന് മൂന്ന് റിയാലും പ്രവാസികളിൽ നിന്ന് 20റിയാലും ഈടാക്കും.

അപേക്ഷകന്‍റെ പേരിൽ ക്രിമിനൽ കുറ്റങ്ങളോ മറ്റോ ഉണ്ടോ എന്ന് അന്വേഷിച്ച് വ്യക്തത വരുത്തി ഒരു രാജ്യത്തെ പൊലീസോ സർക്കാർ ഏജൻസികളോ നൽകുന്ന സർട്ടിഫിക്കറ്റാണ് പൊലീസ് ക്ലിയറൻസ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News