ഖത്തർ ലോകകപ്പ്: ആരാധകരുടെ മനംകവർന്ന് ഫുട്‌ബോൾ ഫാൻസ് ഫെസ്റ്റിവൽ
ഒമാൻ കൺവെൻഷൻ സെന്റർ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്
ഒമാൻന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവൽ ആരാധകരുടെ മനം കവരുന്നു. ഫുട്ബാൾ കളികാണാനായി സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഫാൻസ് ഫെസ്റ്റിവൽ നഗരിയിലേക്ക് എത്തുന്നത്.
മസ്കത്ത്, സൂർ, സലാല തുടങ്ങി രാജ്യത്തിന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫാൻസ് ഫെസ്റ്റിവലിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇത്തരം സ്ഥലങ്ങളിൽ ഒരുക്കിയത്.
ലോകകപ്പ് തൽസമയ സപ്രേക്ഷണത്തോടൊപ്പം വിവിധങ്ങളായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ നടക്കുന്ന ഫാൻസ് ഫെസ്റ്റിവൽ നഗരിയിലുള്ളത്.ഒമാൻ കൺവെൻഷൻ സെന്റർ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഫുട്‌ബോൾ ആരാധകർക്കും അവരുടെ കുടുംബങ്ങൾക്കും ഇവിടെ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്റർ ഗാർഡനിലെ 9,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്‌ബോൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചിട്ടുള്ളത്. എല്ലാ പ്രായക്കാർക്കും ഉൾകൊള്ളാവുന്ന തരതത്തിലുള്ള പ്രത്യേകം നിർമ്മിച്ച ഫാൻസ് വില്ലേജുകളും ഒരുക്കിയിട്ടുണ്ട്.