ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു

പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു

Update: 2022-07-04 19:29 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. ജനങ്ങൾ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസും ആവശ്യപ്പെട്ടു. അൽ ഹജർ പർവത നിരകൾ, വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.

പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കൻ ശർഖിയ, മസ്‌കത്ത്, വടക്കൻ ശർഖിയ, അൽ വുസ്ത, വടക്കൻ ബാത്തിന, ബുറെമി, തെക്കൻ ബാത്തിന, ദാഹിറ ദാഖിലിയ ഗവർണറേറ്റുകളിലും മഴ സാധ്യത ഉണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികൾ നിറഞ്ഞ് കവിയാൻ സാധ്യതയുള്ളതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുത്. കടിലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന സ്ഥലങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം. പൊടി ഉയരുന്നതിനാൽ ദുരൂക്കാഴ്ചയേയും ബാധിച്ചേക്കും. വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News