ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു

ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് കൂടുതലായി മഴ ലഭിച്ചത്

Update: 2022-07-28 18:46 GMT
Editor : ijas
Advertising

മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുന്നു. ബാത്തിന, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് കൂടുതലായി മഴ ലഭിച്ചത്. മഴയെ തുടർന്ന് വീടുകളിലും വാദികളിലും കുടുങ്ങിയ നിരവധി പേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പൊലീസിന്‍റെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി.

വടക്കൻ ബാത്തിനയിലെ വാദിയിൽനിന്ന് രണ്ടുപേരെയാണ് രക്ഷിച്ചത്. വാദികൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് മുസന്ദം ഗവർണറേറ്റിലെ മദ്ഹ വിലായത്തിൽ വീടുകളിൽ കുടുങ്ങിവരെ റോയൽ ഒമാൻ പൊലീസ് ഏവിയേഷനും റോയൽ എയർഫോഴ്‌സും ചേർന്ന് രക്ഷിച്ചു. മദഹ വിലായത്തിലെ മഴ കെടുതിയിൽ അകപ്പെട്ടവർക്കയി അഭയ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Full View

മദ്ഹയിലെ ലിമ, നിയാബ പ്രദേശങ്ങളിലെ വാദികളിൽ കുടങ്ങിയ സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള 200ൽ അധികം ആളുകളെയാണ് റോയൽ ഒമാൻ പൊലീസ് രക്ഷിച്ചത്. 102 സ്വദേശികൾ, 32 ജി.സി.സി പൗരൻമാർ എന്നിവരെ ഹെലികോപ്ടർ വഴി മദ്ഹ എയർപോർട്ടിൽ എത്തിക്കുകയും ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. മഴ കുറഞ്ഞ പ്രദേശങ്ങളിൽ മുനിസിപ്പിലിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News