മസ്‌കത്തിലെ സ്റ്റാർ ഷെഫായി റൽന മോനിസ്

ജുനിയർ ഷെഫ് വിഭാഗത്തിൽ ആദം റാസും കേക്ക് ഡക്കറേഷനിൽ അസദേ മലേകിയും ഒന്നാം സ്ഥാനം നേടി

Update: 2025-02-08 11:16 GMT
Editor : Thameem CP | By : Web Desk
മസ്‌കത്തിലെ സ്റ്റാർ ഷെഫായി റൽന മോനിസ്
AddThis Website Tools
Advertising

മസ്‌കത്ത്: മീഡിയവൺ ഒമാൻ ലുലു സ്റ്റാർ ഷെഫ് മത്സരത്തിൽ മസ്‌കത്തിലെ സ്റ്റാർ ഷെഫായി റൽന മോനിസ്. റൂവി ലുലുവിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിലാണ് കണ്ണുർ സ്വദേശി റൽന ഒന്നാം സ്ഥാനം നേടിയത്. ജുനിയർ ഷെഫ് വിഭാഗത്തിൽ ആദം റാസും കേക്ക് ഡക്കറേഷനിൽ അസദേ മലേകിയും ഒന്നാം സ്ഥാനം നേടി.

രുചിയുടെ മേളം തീർത്ത ഫൈനലിൽ വിധി നിർണയിക്കാൻ ജഡ്ജസ് തെല്ലൊന്ന് പാടുപെട്ടു. റജീന നിയാസിനാണ് രണ്ടാം സ്ഥാനം. റംഷീദ നഫ്‌സൽ, ഷിഫ സബീദ് എന്നിവർ മൂന്നാസ്ഥാനം പങ്കിട്ടു. മുഹമ്മദ് റഫീഖിന് പ്രത്യേക പരാമർശവും ലഭിച്ചു. കുട്ടി ഷെഫുമാരെ കണ്ടെത്താനുള്ള ജൂനിയർ ഷെഫ് പോരാട്ടവും കടുത്തതായിരുന്നു. അവസാനം ഒന്നാം സ്ഥാനം അടിച്ചെടുത്തത് ആദം റാസ്. അദികേഷ് വിപിന് രണ്ടാസ്ഥാനവും അബ്ദുൾ റഹ്‌മാൻ സിയാദിന് മൂന്നാം സ്ഥാനവും ലഭിച്ചു

കേക്ക് ഡക്കറേഷനിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് ഇറാൻ സ്വദേശിയായ അസദേ മലേകി ആയിരുന്നു. ജിയ സഫീർ രണ്ടാസ്ഥാനവും ദാഹില ബഷീർ മൂന്നാം സ്ഥാനവും നേടി. കുട്ടികൾക്കായി കളറിങ്, ഡ്രോയിങ് മത്സരവും ഷെഫ് തിയറ്ററും ഷെഫ് പിള്ളയുടെ ലൈവ് കുക്കിങ്ങും, കുട്ടികളുടെ പാട്ടും നൃത്തത്തിനുമൊപ്പം കാണികളുടെ അകമഴിഞ്ഞ പ്രോത്സഹനവും കൂടി ആയതോടെ റൂവി ലുലുവിൽ സ്റ്റാർ ഷെഫ് ആഘോഷമായി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News