ഷഹീന്‍ ചുഴലിക്കാറ്റ്; ബാത്തിന മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മസ്‌കറ്റ് കെഎംസിസി
വീടുകളും കച്ചവട സ്ഥാപനങ്ങളും അടക്കം എഴുപതോളം സ്‌പോട്ടുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് വീതിച്ചു നല്‍കി.
ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മൂലം പ്രളയം ബാധിച്ച ബാത്തിന ഗവര്‍ണ്ണറേറ്റില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മസ്‌കറ്റ് കെഎംസിസി. മുന്നൂറോളം സന്നദ്ധസേവകരെ എത്തിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
മസ്‌കറ്റ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നും ചെറുസംഘങ്ങളായാണ് പ്രവർത്തകർ അതിരാവിലെ അല്‍ബിദായയില്‍ എത്തിച്ചേര്‍ന്നത്. മസ്‌കറ്റ് കെഎംസിസി സന്നദ്ധ പ്രവര്‍ത്തകര്‍ ചെളിയും വെള്ളവും കയറി സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കി.
വീടുകളും കച്ചവട സ്ഥാപനങ്ങളും അടക്കം ഏതാണ്ട് എഴുപതോളം സ്‌പോട്ടുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് വീതിച്ചു നല്‍കി. ഓരോ സ്‌പോട്ടിലും കേന്ദ്രകമ്മിറ്റി നേതാക്കള്‍ നേരിട്ട് പോയി ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.