ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി തട്ടിപ്പ്: ഒമാനിൽ ആറുപേർ അറസ്റ്റിൽ
ഏഷ്യൻ വംശജരായ പ്രതികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് അറസ്റ്റ് ചെയ്തത്
Update: 2024-10-25 10:51 GMT
മസ്‌കത്ത്: ബാങ്ക് ജീവനക്കാരായി ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ ആറ് ഏഷ്യൻ വംശജർ ഒമാനിൽ അറസ്റ്റിൽ. ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിലെ പ്രതികൾ പിടിയിലായ വിവരം റോയൽ ഒമാൻ പൊലീസാണ് (ആർഒപി) എക്‌സിൽ അറിയിച്ചത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഉപഭോക്താക്കളെ വിളിക്കുകയായിരുന്നു. തുടർന്ന് ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയായിരുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്.
അജ്ഞാത കോളുകളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും റോയൽ ഒമാൻ പൊലീസ് ജനങ്ങളോട് നിർദ്ദേശിച്ചു.