എസ്.എന്‍.ഡി.പി സലാല അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് താത്‌കാലിക ചുമതല നല്‍‌കി

Update: 2023-08-03 01:41 GMT
Advertising

സലാല: എസ്.എന്‍.ഡി.പി സലാല യൂണിയന്‍ ഭാരവാഹികളുടെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് താത്‌കാലിക ചുമതല നല്‍‌കി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായി സി.വി സുദര്‍ശനനെയും കമ്മിറ്റിയംഗങ്ങളായി ഡി.സുഗതന്‍, എം.ബി സുനില്‍ രാജ്, കെ.വി.മോഹനന്‍ എന്നിവരെ നിശ്ചയിക്കുകയും ചെയ്‌തു.

മ്യൂസിക് ഹാളില്‍ നടന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും കൗൺസിൽ അംഗങ്ങളുടെയും യോഗത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിയോഗിച്ച നിരീക്ഷകനും ദുബൈ എസ്.എന്‍.ഡി പി ഭാരവാഹിയുമായ കെ.എസ് വചസ്‌പതി അധ്യക്ഷത വഹിച്ചു. വിവിധ ശാഖ ഭാരവാഹികള്‍ സംബന്ധിച്ചു.

എസ്.എൻ.ഡി.പി യൂണിയന്‍ ബൈലോ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ്‌ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതലയുണ്ടാവുക. യൂണിയന്‍ പ്രവര്‍‌ത്തനങ്ങളെ എകോപിപ്പിക്കുക. ശാഖ , യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നിവയാണ്‌ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രധാനമായും നിര്‍വ്വഹിക്കുക.

2019 ഒക്ടോബറിലാണ്‌ നിലവിലെ കമ്മിറ്റി രൂപീകരിച്ചത്. മൂന്ന് വര്‍ഷമായിരുന്നു കാലാവധി. വിവിധ കാരണങ്ങളാൽ തെരഞ്ഞെടുപ്പ് നീണ്ട് പോവുകയായിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശ പ്രകാരമാണ്‌ താത്‌കാലിക സവിധാനം ഏര്‍പ്പെടുത്തിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News