സന്ദർശകരെ ആകർശിച്ച് "ഹീൽമി കേരള"യിലെ സ്റ്റാളുകൾ

Update: 2022-09-28 05:05 GMT
Advertising

ഒമാൻ ഹെൽത്ത് എക്‌സിബിഷനോടനുബന്ധിച്ച് ഗൾഫ് മാധ്യമം നടത്തുന്ന ഹീൽമി കേരളയിലെ സ്റ്റാളുകൾ സന്ദർശകരുടെ മനം കവരുന്നു. കേരളത്തിൽനിന്നുള്ള പ്രമുഖരായ 40ൽ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുക്കുന്നത്. ഇതിനകം ആയിരകണക്കിനാളുകളാണ് സന്ദർശകരായെത്തിയത്.

കേരള പവലിയൻ തേടിയെത്തുന്ന സ്വദേശികളും വിദേശികളമടക്കമുള്ളവർക്ക് കൃത്യമായ വിരങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളുമാണ് സംഘാടകർ നൽകുന്നത്. വിവിധ സ്റ്റാളുകളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സ്റ്റാളുകളിലും തങ്ങളുടെ ആരോഗ്യസ്ഥാപനങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങളെയും നൂതന ചികിത്സാ രീതികളളേയും കുറിച്ചാണ് വിശദീകരിക്കുന്നത്.

ഹീൽമി കേരളയിൽ പങ്കെടുക്കുന്നവർക്ക് കേരളത്തിൽ സൗജന്യ ഹോളിഡേ പാക്കേജ് നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് 'ഹീൽമി കേരള'യിലൂടെ ഗൾഫ് മാധ്യമം ലക്ഷ്യമിടുന്നത്.

ഹെൽത്ത് എക്‌സിബിഷൻ ആരാഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്‌സിബിഷൻ ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ മേളയിൽ ഇന്ത്യ, തായ്‌ലാൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 150ൽ അധികം പ്രദർശകരാണ് പങ്കെുടക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News