ഒമാൻ സുൽത്താന്റെ യു.എ.ഇ സന്ദർശനത്തിന് നാളെ തുടക്കമാകും
ജി.സി.സി നേതാക്കൾ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസി തുടങ്ങിയവർ പങ്കെടുക്കുന്ന സാഹോദര്യ കൂടിക്കാഴ്ചയിലും സുൽത്താൻ സംബന്ധിക്കും
Update: 2023-01-17 18:28 GMT
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.സന്ദർശനത്തിന് നാളെ തുടക്കമാകും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ യു.എ.ഇയിലേക്ക് പോകുന്നത്. ജി.സി.സി നേതാക്കൾ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസി തുടങ്ങിയവർ പങ്കെടുക്കുന്ന സാഹോദര്യ കൂടിക്കാഴ്ചയിലും സുൽത്താൻ സംബന്ധിക്കും.
ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി,വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, യു.എ.ഇയിലെ ഒമാൻ അംബാസഡർ സയ്യിദ് അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കും.