അറബ് ഭരണാധികാരികൾക്ക് പെരുന്നാൾ ആശംസ നേർന്ന് ഒമാൻ സുൽത്താൻ
നേതാക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നേരുകയും പൗരൻമാർക്ക് കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു
Update: 2023-06-26 17:19 GMT
മസ്കത്ത്: ബലിപെരുന്നാളിന്‍റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ആശംസകൾ കൈമാറി. നേതാക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും നേരുകയും പൗരൻമാർക്ക് കൂടുതൽ പുരോഗതി കൈവരിക്കട്ടെയെന്നും സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു.
അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾ സുൽത്താനും പെരുന്നാൾ ആശംസകൾ അറിയിക്കുകയും ദീർഘായുസ്സ് നേരുകയും ജനങ്ങളെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ കൈവരിക്കട്ടെയെന്നും ആശംസിച്ചു.