'സമ്മർ24'; ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സലാലയിൽ സമ്മർ ക്യാമ്പ്

വിദ്യാർത്ഥികൾക്ക് കുതിര സവാരി ഉൾപ്പടെയുള്ള പരിശിലനങ്ങൾ

Update: 2024-05-17 05:29 GMT
Editor : Thameem CP | By : Web Desk
Advertising

സലാല: ഇൻഫിനിറ്റി ക്ലബ്ബ്, ഹാർമണി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 'സമ്മർ24' എന്ന പേരിൽ ദ്വിദിന ക്യാമ്പ് ഒരുക്കുന്നു. സലാല എയർപോർട്ടിന് എതിർ വശത്തുള്ള ഇത്തിൻ വില്ലയിൽ മെയ് 24,25 തീയതികളിലാണ് പരിപാടി. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് പത്തിനാണ് അവസാനിക്കുക. ഇംഗ്ലീഷ് മീഡിയത്തിൽ നടക്കുന്ന ക്യാമ്പിൽ 7 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോശിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കുതിര സവാരി, യോഗ പരിശീലനം, ക്രിക്കറ്റ്, ഫുട്‌ബോൾ, കബഡി ഉൾപ്പടെ വിവിധ കായിക മത്സരങ്ങളും നടക്കും. 15 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സെഷനും ഉണ്ടാകും. മൂന്ന് നേരം വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പടെ നൽകുന്ന ക്യാമ്പിന് രജിസ്‌ട്രേഷൻ ഫീസ് എട്ട് റിയാലാണ്.

ഒബ്‌സർവറിലെ മുതിർന്ന പത്ര പ്രവർത്തകൻ കൗശലേന്ദ്ര സിംഗ്, നിലേഷ് രാജ്യ ഗുരു, രാംദാസ് കമ്മത്ത്, ഡോ:ആയുഷ് കോകാനി എന്നിവർ വിവിധ പരിപാടികൾക്ക് നേത്യത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 78638648

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News