സ്വിറ്റ്‌സർർലാൻഡ് പ്രസിഡൻറ് ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി

സ്വിറ്റ്‌സർലാൻഡ് പ്രസിഡൻറ് ഡോ.അലൈൻ ബെർസെറ്റിനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ഒമാൻ സുൽത്താൻ നൽകിയത്

Update: 2023-11-30 18:18 GMT
Advertising

ഒമാനിലെത്തിയ സ്വിറ്റ്‌സർലാൻഡ് പ്രസിഡൻറ് ഡോ.അലൈൻ ബെർസെറ്റ്, സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ഒമാനും സ്വിറ്റ്‌സർലാൻഡും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ സ്വിറ്റ്‌സർലാൻഡ് പ്രസിഡൻറ് ഡോ.അലൈൻ ബെർസെറ്റിനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് ഒമാൻ സുൽത്താൻ നൽകിയത്. സ്വിറ്റ്‌സർലാൻഡ് പ്രസിഡന്റും ഒമാൻ സുൽത്താനും തമ്മിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിന്റെ വഴികളും ജനങ്ങളുടെ നന്മക്കായി വിവിധ മേഖലകളിൽ അവയെ വികസിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ചർച്ച ചെയ്തു.

മേഖലയിലും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. സ്വിറ്റ്‌സർലാൻഡ് പ്രസിഡൻറ് ഡോ.അലൈൻ ബെർസെറ്റിൻറെ ദ്വിദിന ഒമാൻ സന്ദർശനത്തിൻറെ ഭാഗമായി നയതന്ത്ര പഠനവും പരിശീലനം, സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, അതിന്റെ സാങ്കേതിക വിദ്യകൾ, പൈതൃകം, ടൂറിസം, ആരോഗ്യ സംരക്ഷണം, ശേഷി വികസനം എന്നീ മേഖലകളിലാണ് കരാറുകളിലെത്തിയിരിക്കുന്നത്. ഒമാൻ സന്ദർശനം പൂർത്തിയാക്കി സ്വിറ്റ്‌സർലാൻഡ്് പ്രസിഡന്റ് വെള്ളിയാഴ്ച മടങ്ങും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News