ഫലസ്തീനിനോടുള്ള ഒമാന്റെ ഐക്യദാർഢ്യം വീണ്ടും ആവർത്തിച്ച് ഒമാൻ സുൽത്താൻ

ബർക്ക കൊട്ടാരത്തിൽ നടന്ന മന്ത്രി സഭായോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു ഒമാൻ ഭരണാധികാരി

Update: 2023-10-11 19:10 GMT
Advertising

മസ്‌കത്ത്‌: ഫലസ്തീനിനോടുള്ള ഒമാന്റെ ഐക്യദാർഢ്യം വീണ്ടും ആവർത്തിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ബർക്ക കൊട്ടാരത്തിൽ നടന്ന മന്ത്രി സഭായോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു ഒമാൻ ഭരണാധികാരി. അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും അനുസരിച്ച് തടവിലാക്കിയവരെ മോചിപ്പിക്കണം. സാധാരണക്കാരെ സംരക്ഷിക്കുവാനും അവരുടെ മാനുഷിക ആവശ്യങ്ങൾ ഉറപ്പ് വരുത്തുവാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിൻ്റെ ആവശ്യകതയും ഒമാൻ സുൽത്താൻ ഊന്നി പറഞ്ഞു.

ഗസ്സയിലും ഫലസ്തീൻ ഭൂഭാഗങ്ങളിലുമുള്ള അനധികൃത കയ്യേറ്റം മാറ്റുന്നതിനെ സുൽത്താൻ പിന്തുണച്ചു. ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിൽ എല്ലാ അവകാശങ്ങളും സാധ്യമാവാനുള്ള സമാധാന ശ്രമങ്ങൾ തുടരണം. ജറൂസെലം തലസ്ഥാനമായും 1967ൽ നിശ്ചയിച്ച അതിർത്തി അനുസരിച്ച് സ്വതന്ത്ര സ്റ്റേറ്റ് സ്ഥാപിക്കുകയും വേണം. രണ്ട് സ്റ്റേറ്റ് എന്ന പ്രശ്‌ന പരിഹാര നടപടിയുടെ അടിസ്ഥാനത്തിൽ ആയിരിക്കകണം ഇത്. ഐക്യ രാഷ്ട്ര സഭയുടെ തീരുമാനം നടപ്പാക്കാൻ അറബ് ലോകം മുൻകയ്യെടുക്കുമെന്നും ഒമാൻ സുൽത്താൻ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News