ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ; ജുമുഅ രണ്ടാഴ്ചത്തേക്ക് നിർത്തി
ഭക്ഷണ ശാലകൾ ശേഷിയുടെ അമ്പത് ശതമാനം ആളുകളെയേ പ്രവേശിപ്പിക്കാവൂ
ഒമാനിൽ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ സുപ്രീം കമ്മിറ്റി കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജുമുഅ നമസ്‌ക്കാരം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. ലോക്ഡൗൺ ഇല്ല. പള്ളികളിലെ മറ്റു നമസ്‌കാരങ്ങൾ ശേഷിയുടെ അമ്പത് ശതമാനം ആളുകളെ പങ്കെടുപ്പിച്ച് മാത്രം നിർവഹിക്കാം. സർക്കാർ/ അർധ സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറച്ചു. മറ്റുള്ളവർ വർക്കം ഫ്രം ഹോമായി ജോലി ചെയ്യണം. ഭക്ഷണ ശാലകൾ ശേഷിയുടെ അമ്പത് ശതമാനം ആളുകളെയേ പ്രവേശിപ്പിക്കാവൂ. കൂടാതെ മറ്റു നിർദേശിച്ച മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. എക്‌സിബിഷനും കോൺഫറൻസുകളും മാറ്റിവെച്ചു. നിയന്ത്രണം ജനുവരി 23 മുതൽ രണ്ടാഴ്ചത്തേക്കാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനിലെ കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ മൂലമാണെന്ന് ലാബോറട്ടറി പരിശോധനകളിൽ നിന്ന് വ്യക്തമായതായി ആരോഗ്യ മന്ത്രലയത്തിലെ പകർച്ച വ്യാധി തടയൽ വിഭാഗം ഡയറക്ടർ അമൽ ബിൻത് സൈഫ് അൽ മാനി പറഞ്ഞു. കോവിഡ് വ്യാപകമായി വർധിക്കാൻ തുടങ്ങിയിട്ടും പൊതുജനങ്ങൾ ജാഗ്രത പാലിക്കാത്തതും രോഗം പടരാൻകാരണമാവുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലുംമാളുകളിലും ആളുകൾ തിങ്ങികൂടുന്നതും സുരക്ഷാ മാനദന്ധങ്ങൾ പാലിക്കാത്തതും രോഗവ്യാപനത്തിന് കാരണമായി കണക്കാക്കുന്നു.
The Supreme Committee has announced further restrictions on the number of daily Covid patients in Oman.