ബലിപെരുന്നാളിനോടനുബന്ധിച്ച് അറവ് നടത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണം

മാംസം മുറിക്കുമ്പോഴും മറ്റും കൈയുറ, ഷൂസ് എന്നിവ ധരിക്കണം

Update: 2022-07-07 05:17 GMT
Advertising

ഒമാനില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് അറവ് നടത്തുന്നവരും കൂടെയുള്ളവരും മറ്റും സുരക്ഷാ ക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ഒമാനിലെത്തിച്ച മൃഗങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന പരിശോധന നടത്തിയിട്ടുണ്ട്. ഒട്ടകങ്ങളെ അറക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. മാംസം മുറിക്കുമ്പോഴും മറ്റും കൈയുറ, ഷൂസ് എന്നിവ ധരിക്കണം. ഒമാനിലെ വിവിധ നഗരസഭകളുടെ കീഴില്‍ ഒരുക്കിയ അറവ് ശാലകളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News