വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം

ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപ്പെടുത്താം

Update: 2023-05-09 18:50 GMT
Advertising

മസ്കത്ത്: വിദേശ ലൈസൻസ് ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് ഒമാനിൽ വാഹനമോടിക്കാം. ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്ര ലൈസൻസുള്ളവർക്കും ഒമാൻ അംഗീകരിച്ച മറ്റുരാജ്യങ്ങളിലെ ലൈസൻസുമുള്ള വിനോദ സഞ്ചാരികൾക്കും ആയിരുന്നു ഇതുവരെ ഒമാനിൽ വാഹനമോടിക്കാൻ അനുവാദമുണ്ടായിരുന്നത്.

തീരുമാനം ഒമാനിലെ ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്നാണ് ടൂറിസം മേഖലയിലുള്ളവർ പറയുന്നത്. റെന്‍റ് എ കാർ വിപണിയെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം സഹായകമാകും എന്നാണ് കരുതുന്നത്. മഹാമരിക്ക് ശേഷം ടൂറിസം രംഗം ഉണർവിന്‍റെ പാതയിലാണ്.വിനോനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2021ൽ, 103 രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തേക്ക് ഒമാൻ വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News