ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്‌ന' ശക്തി പ്രാപിക്കുന്നു: സിവിൽ ഏവിയേഷൻ അതോറിറ്റി

ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെ

Update: 2024-08-30 09:29 GMT
Advertising

മസ്‌കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അതിന് 'അസ്‌ന' എന്ന് പേരിട്ടിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) എക്‌സിൽ അറിയിച്ചു. ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളതെന്നും പറഞ്ഞു. 34-40 നോട്ട് (മണിക്കൂറിൽ ഏകദേശം 40-46 മൈൽ) ആണ് കാറ്റിന്റെ വേഗത. ഏറ്റവും അടുത്തുള്ള മഴമേഘങ്ങൾ 760 കി.മീ (470 മൈൽ) ദൂരത്തിലാണ്. ഒമാൻ കടലിൽ പടിഞ്ഞാറേക്കാണ് ദിശ. സ്ഥാനം: 23.4° N, 68.4° E. ഇടത്തരം തീവ്രതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അറബിക്കടലിൽ ശക്തമായ ഈ ഉഷ്ണമേഖലാ കൊടുങ്കാറ്റിന് അസ്‌നയെന്ന് പേരിട്ടത് പാകിസ്താനാണ്. 'അംഗീകരിക്കപ്പെടുകയോ പ്രശംസിക്കപ്പെടുകയോ ചെയ്യുന്നവൻ' എന്നാണ് 'അസ്‌ന' എന്ന പേരിന് ഉറുദു ഭാഷയിൽ അർത്ഥം. ഉത്തരേന്ത്യൻ മഹാസമുദ്ര മേഖലയ്ക്കായി 2020 ഏപ്രിലിൽ WMO/ESCAP പാനൽ സ്വീകരിച്ച പുതിയ ചുഴലിക്കാറ്റ് നാമനിർദ്ദേശ പട്ടികയിൽനിന്നാണ് ഈ പേര് തിരഞ്ഞെടുത്തത്. 80 വർഷത്തിനിടയിൽ നാലാം തവണയാണ് അസ്‌ന ഉണ്ടാകുന്നത്. 1944, 1964, 1976 വർഷങ്ങളിലാണ് മുമ്പ് ഈ കൊടുങ്കാറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News