അടുത്തയാഴ്ച രണ്ട് ന്യൂനമർദങ്ങൾ ഒമാനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
വടക്കൻ ഗവർണറേറ്റുകളിലും തീരപ്രദേശങ്ങളിലുമാണ് ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവുക
Update: 2022-12-21 19:11 GMT
അടുത്ത ആഴ്‌ചയിൽ രണ്ട് ന്യൂനമർദങ്ങൾ ഒമാൻനെ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഗവർണറേറ്റുകളിലും തീരപ്രദേശങ്ങളിലുമാണ് ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാവുക.
അടുത്ത ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന പ്രഭാവം തിങ്കളാഴ്ച വരെ തുടരും. മറ്റൊന്ന് വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ബാധിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ പെയ്തേക്കും. തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.