യുക്രൈൻ പ്രതിസന്ധി; അന്താരാഷ്ട്ര വിപണിയിൽ ഒമാൻ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നു

എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിക്കുകയും ജനീവയിൽ നടക്കുന്ന ഇറാൻ ആണവ കരാർ ചർച്ച വിജയത്തിലെത്തുകയും ചെയ്താൽ വില താഴേക്ക് വരുമെന്നാണ് വിലയിരുത്തൽ

Update: 2022-03-01 18:06 GMT
Editor : afsal137 | By : Web Desk
Advertising

അന്താരാഷ്ട്ര വിപണിയിൽ ഒമാൻ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കടന്നതായി റിപ്പോർട്ട്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി എണ്ണ വില കുത്തനെ ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ. എന്നാൽ അസംസ്‌കൃത എണ്ണ വില അന്താഷ്ട്ര മാർക്കറ്റിൽ 105 ഡോളർ വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്

ദുബൈ മാർകറ്റൈൽ എക്‌സ്‌ചേഞ്ചിൽ മേയിൽ വിതരണം ചെയ്യേണ്ട എണ്ണക്ക് 100.85 ഡോളറായിരുന്നു ചൊവ്വാഴ്ച എണ്ണ വില. എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിക്കുകയും ജനീവയിൽ നടക്കുന്ന ഇറാൻ ആണവ കരാർ ചർച്ച വിജയത്തിലെത്തുകയും ചെയ്താൽ വില താഴേക്ക് വരും. യുക്രൈൻ-റഷ്യ പ്രശ്‌നം അനുരഞജനത്തിലെത്തുന്നതും എണ്ണ വില കുറക്കും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ദിവസവും ആറര ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ രണ്ട് ദശലക്ഷം ബാരൽ എണ്ണ ചൈനയിലേക്കാണ്.

പ്രതിസന്ധി കാരണം ചൈനയിലക്കുള്ള കയറ്റുമതി ഒന്നര ദശലക്ഷം ബാരൽ വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ യുറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മൂന്ന് ദശലക്ഷം ബാരലായി കുറഞ്ഞു. ഇത് കാരണം വിവിധ രാജ്യങ്ങൾക്ക് ദിവസവും ഒന്നര ദശലക്ഷം ബാരലിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഈ കുറവാണ് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില വർധിക്കാൻ പ്രധാന കാരണം. എണ്ണ വില വർധിക്കുന്നത് ഒമാനും മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങൾക്കും വലിയ സാമ്പത്തിക വളർച്ചയുണ്ടാക്കും. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് എണ്ണ വില വർധനവ് വൻ തിരിച്ചടിയാവും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News