ഈ വർഷം ഒമാനിൽ എംബസി തുറക്കാനൊരുങ്ങി യുക്രൈൻ

Update: 2023-02-16 05:10 GMT
Advertising

ഈ വർഷം ഒമാനിൽ എംബസി തുറക്കാനൊരുങ്ങുന്നതായി യുക്രൈൻ അറിയിച്ചു. ഈ വർഷം യുക്രൈൻ എംബസികൾ തുറക്കാൻ ഉദ്ദേശിക്കുന്ന പത്ത് രാജ്യങ്ങളിലൊന്നിലാണ് ഒമാൻ ഇടം പിടിച്ചിരിക്കുന്നത്.

യുക്രൈൻ പ്രസിഡന്റ് അടുത്തിടെ, ആഫ്രിക്കയിൽ പത്ത് പുതിയ എംബസികൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവയിലൊന്നാണ് ജി.സി.സി അംഗരാജ്യമായ ഒമാനിൽ തുറക്കുമെന്ന് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

2020-2021 കാലയളവിൽ യുക്രൈൻ-ഒമാൻ വ്യാപാരം ഇരട്ടിയായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. മാത്രമല്ല ജി.സി.സി മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലെയും നടപടികളിലേയും പ്രധാന മധ്യസ്ഥനാണ് ഒമാൻ എന്നതും പുതിയ തീരുമാനത്തിന് കാരണമായി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News