വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
മസ്‌ക്കത്ത്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ന്റെ ഈ വർഷത്തെ ഓണാഘോഷം ഒമാനിലെ വാദി കബീറിൽ നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
'ഒന്നിച്ചൊരോണം' എന്ന പേരിൽ നടന്ന ഓണാഘോഷം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടന ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ജെ രത്‌നകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.162 രാജ്യങ്ങളില്‍, വേള്‍ഡ് മലയാളി ഫെഡറേഷന്റെ പരിപൂര്‍ണ സഹകരണം മലയാളം മിഷന് വാഗ്ദാനം ചെയ്തു. മീഡില്‍ ഈസ്റ്റ് കോഡിനേറ്റര്‍ അമ്മുജം, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് രാജന്‍ കോക്കുറി, എം.കെ.രാജന്‍, നിമ്മി ജോസ് എന്നിവര്‍ സംബന്ധിച്ചു. മിമിക്രി കലാകാരന്‍ റജി പാലയുടെ കലാപ്രകടനങ്ങള്‍ അരങ്ങേറി. മസ്‌കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പഞ്ചവാദ്യവും മഹാബലിയുടെ എഴുന്നള്ളത്തും ഓണാഘോഷത്തിന് നിറം പകർന്നു . ഡബ്ല്യു.എം.എഫ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, നാടന്‍ പാട്ടുകള്‍, മറ്റു വിവിധ കലാ പരിപാടികളും നടന്നു.