ഖത്തര്‍ അത്‌ലറ്റ് അബ്ദുല്ല ഹാറൂണ്‍ വാഹനാപകടത്തില്‍ മരിച്ചു
2017 ലോക അത്‌ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവാണ്.
Update: 2021-06-26 11:27 GMT
ഖത്തര്‍ അത്‌ലറ്റ് അബ്ദുല്ല ഹാറൂണ്‍ വാഹനാപകടത്തില്‍ മരിച്ചു. 2017 ലോക അത്‌ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവാണ്. 24 വയസ്സായിരുന്നു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2016 ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഹാറൂണ്‍ 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണവും നേടിയിട്ടുണ്ട്..