20 കോടി യാത്രക്കാർ; ദോഹ മെട്രോ കുതിപ്പ് തുടരുന്നു

അഞ്ചര വർഷം കൊണ്ടാണ് മെട്രോയിൽ ഇത്രയും പേർ യാത്ര ചെയ്തത്

Update: 2024-12-08 19:18 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു. അഞ്ചര വർഷം കൊണ്ടാണ് മെട്രോയിൽ ഇത്രയും പേർ യാത്ര ചെയ്തത്. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ യാത്ര തുടങ്ങുന്നത്. 2023 ജനുവരി ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തി. ഏതാണ്ട് മൂന്നര വർഷമാണ് പത്ത് കോടിയിലെത്താൻ എടുത്തത്. എന്നാൽ അടുത്ത പത്ത് കോടി യാത്രക്കാർ മെട്രോ ഉപയോഗിക്കാൻ എടുത്ത സമയം രണ്ട് വർഷത്തിൽ താഴെയാണ്. ഖത്തറിൽ യാത്രക്കാർക്ക് മെട്രോയോടുള്ള പ്രിയമാണ് ഇത് സൂചിപ്പിക്കുന്നത്. ലോകകപ്പ് ഫുട്‌ബോളാണ് മെട്രോയെ കൂടുതൽ ജനകീയമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകർ യാത്രക്ക് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത് മെട്രോ സർവീസ് ആയിരുന്നു.  പിന്നീട് ദൈനംദിന യാത്രക്കും ദോഹ നഗരത്തിലുള്ളവർ മെട്രോ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകളിലായി ദോഹ മെട്രോയിൽ ആകെ 37 സ്റ്റേഷനുകളാണ് ഉള്ളത്. മെട്രോ ലിങ്ക് ബസുകൾ, മെട്രോ എക്‌സ്പ്രസ് വാനുകൾ, പാർക്ക് ആന്റ് റൈഡ് സൗകര്യം എന്നിവയിലൂടെ ഇന്റഗ്രേറ്റഡ് യാത്രാ സൗകര്യമാണ് ദോഹ മെട്രോ ഒരുക്കിയിരിക്കുന്നത്

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News