21ാമത് ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ജനുവരിയിൽ; ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്റർ വേദിയാകും

ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന പ്രദർശനം 7 ദിവസം നീണ്ടുനിൽക്കും

Update: 2024-12-09 16:24 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: പശ്ചിമേഷ്യയിലെ ആഭരണപ്രിയർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജ്വല്ലറി ആന്റ് വാച്ചസ് പ്രദർശനം ജനുവരി 30ന് തുടങ്ങും. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന പ്രദർശനം 7 ദിവസം നീണ്ടുനിൽക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആഭരണ നിർമാതാക്കളും ഡിസൈനർമാരും വിൽപ്പനക്കാരുമെല്ലാം അണിനിരക്കുന്ന ഡിജെഡബ്ല്യുഇയുടെ 21ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് വേദി. പരമ്പരാഗത ഖത്തരി ഡിസൈൻ, ക്ലാസിക്കൽ ഡിസൈനുകൾ, എന്നിവയ്‌ക്കൊപ്പം അത്യാധുനിക മോഡലുകളും പ്രദർശനത്തിനുണ്ടാകും,ലോകത്തെ പ്രമുഖ ലക്ഷ്വറി വാച്ച് നിർമാതാക്കളും പ്രദർശനത്തിനെത്തും.

ജനുവരി 30ന് തുടങ്ങുന്ന പ്രദർശനം ഫെബ്രുവരി 5 വരെ തുടരും. പ്രദർശനത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഡിജെഡബ്ല്യുഇ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News