ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 120 റിയാൽ നിരക്കിൽ 30 ദിവസത്തെ യാത്രാ പാസ്

യാത്രാ പാസ് ആദ്യ തവണ ടാപ് ചെയ്തത് മുതൽ 30 ദിവസമായിരിക്കും കാലാവധി.

Update: 2024-03-01 18:13 GMT
Advertising

ദോഹ: മുപ്പത് ദിവസത്തേക്ക് അൺലിമിറ്റഡ് യാത്രാ വാഗ്ദാനവുമായി ദോഹ മെട്രോ. 120 റിയാൽ നിരക്കുള്ള യാത്രാ പാസിൽ ഒരു മാസക്കാലത്തേക്ക് പരിധിയില്ലാതെ ദോഹ മെട്രോയും ലുസൈൽ ട്രാമും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾക്ക് ദോഹ മെട്രോ ഉപയോഗം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസ യാത്രാ പാസ് പ്രഖ്യാപിക്കുന്നത്. 120 റിയാലിന്റെ യാത്രാ പാസ് ആദ്യ തവണ ടാപ് ചെയ്തത് മുതൽ 30 ദിവസമായിരിക്കും കാലാവധി. 

സാധാരണ നിലയില്‍ സ്റ്റാൻഡേർഡ് കോച്ചുകളിൽ ഒരു യാത്രക്ക് രണ്ടു റിയാലാണ് ഈടാക്കുന്നത്. ഗോൾഡ് ക്ലബിൽ പത്ത് റിയാലും. അതേസമയം, ആറ് റിയാലിന്റെ ഡേ പാസ് വഴി ഒരു ദിവസം മുഴവൻ യാത്ര ചെയ്യാൻകഴിയും. ഗോൾഡ് ക്ലബ് യാത്രക്ക് 30 റിയാലാണ് ഡേ പാസിന്റെ നിരക്ക്. പത്ത് റിയാൽ മുടക്കി ട്രാവൽ കാർഡ് വാങ്ങി ടോപ് അപ്പ് ചെയ്ത് യാത്ര ചെയ്യാവുന്നതാണ്. നിലവിലെ ഈ യാത്രാ പ്ലാനുകൾക്ക് പുറമേയാണ് പതിവായി മെട്രോ, ട്രാം സർവീസുകളെ ആശ്രയിക്കുന്നവർക്ക് കൂടുതൽ ആശ്വാസമാവുന്ന 30 ദിന അൺലിമിറ്റഡ് മെട്രോ പാസ് അധികൃതർ അവതരിപ്പിക്കുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News