ഒമ്പത് വയസുകാരി ഖത്തറിൽ നിര്യാതയായി
ഖത്തർ ഐ.സി.എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദ ഷൗഖിയയാണ് മരിച്ചത്.
Update: 2023-07-16 09:50 GMT
ദോഹ: കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയായ ഒമ്പത് വയസുകാരി ഖത്തറിൽ മരിച്ചു. ഖത്തർ ഐ.സി.എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷൗക്കത്തലി പുന്നാടിന്റെ മകൾ ഹുദ ഷൗഖിയയാണ് മരിച്ചത്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാടായ കണ്ണൂർ ജില്ലയിലെ ഇരിട്ടി പുന്നാടേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: റംഷീമ. സഹോദരങ്ങൾ: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ.