കൂത്തുപറമ്പ്​ സ്വദേശി ഖത്തറിൽ നിര്യാതനായി

രണ്ടാഴ്​ച മുമ്പാണ്​ ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്​

Update: 2024-01-23 17:58 GMT
Advertising

ദോഹ: സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ്​ കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച്.​ അഷ്റഫ് (65) ഖത്തറിൽ നിര്യാതനായി. രണ്ടാഴ്​ച മുമ്പാണ്​ ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്​.

താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ് ഭാര്യ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്തിമ, മറിയു. മരുമക്കൾ: ആശിഖ് (ഖത്തർ), സഹല, സിറാജ് (ഖത്തർ), അഫ്സൽ (ബഹ്റൈൻ).

അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടി പൂർത്തിയാക്കിയശേഷം മയ്യിത്ത്​ ഖത്തറിലെ അബു ഹമൂർ മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News