ഖത്തര്‍ വിദേശകാര്യമന്ത്രി അബൂദാബിയില്‍, കിരീടാവകാശിയുമായി കൂടിക്കാഴ്ച

ഉഭയകക്ഷി നയതന്ത്ര ബന്ധം ശക്തമാക്കുന്നത് ചര്‍ച്ചയായി

Update: 2021-10-06 15:37 GMT
Advertising

ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബൂദാബിയിലെത്തി. അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി നയതന്ത്ര ബന്ധവും പരസ്പര സഹകരണവും ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയില്‍ ഉണ്ടായതായാണ് വിവരം. ഉപരോധം പിന്‍വലിച്ചതിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ ഭരണതലത്തില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധി യുഎഇയിലെത്തുന്നത്. യുഎഇ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ മാസം ദോഹയിലെത്തി അമീറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News