താലിബാന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഖത്തര്‍, അഫ്ഗാന്‍ ക്രിക്കറ്റ് ടീം ദോഹയില്‍

ടി ട്വന്‍റി ലോകകപ്പ് പരിശീലനത്തിനായാണ് അഫ്ഗാന്‍ ടീം ഖത്തറിലെത്തിയത്.

Update: 2021-10-06 19:26 GMT
Advertising

അഫ്ഗാനില്‍ നിന്നുള്ള ഖത്തറിന്‍റെ ആറാമത്തെയും ഏറ്റവും കൂടുതല്‍ യാത്രക്കാരുള്‍പ്പെട്ടതുമായ വിമാനം കാബൂളില്‍ നിന്നും ദോഹയിലെത്തിച്ചേര്‍ന്നു. അഫ്ഗാന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങളും മാധ്യമപ്രവര‍്ത്തകരും ഉള്‍പ്പെടെ മുന്നൂറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വരുന്ന ടി ട്വന്‍റി ലോകകപ്പിന് തയ്യാറെടുക്കുന്നതിനായുള്ള പരിശീലത്തിനായാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം ദോഹയിലെത്തിയത്. പരിശീലനത്തിനായുള്ള സൌകര്യം അനുവദിക്കണമെന്ന അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ അഭ്യര‍്ത്ഥന ഖത്തര്‍ അംഗീകരിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ് വിദേശകാര്യമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന‍്സ്, സ്വീഡന്‍, ഇറ്റലി, കാനഡ ജപ്പാന്‍, ബെല്‍ജിയം, അയര്‍ലണ്ട്, , ഫിന്‍ലണ്ട് തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാരും വിമാനത്തിലുണ്ടായിരുന്നു. ദോഹയില്‍ നിന്നും ഇവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങും.

ആഗസ്​റ്റ്​ 15ന്​ അഫ്​ഗാനിസ്​ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയ ശേഷം ദേശീയ ക്രിക്കറ്റ്​ ടീമിൻെറ ആദ്യ വിദേശ യാത്രയാണിത്​. കാബൂളിൽ നിന്നും ടീം യാത്ര പുറപ്പെടും മുമ്പള്ള ചിത്രങ്ങൾ അഫ്​ഗാൻ ദേശീയ ക്രിക്കറ്റ്​ ബോർഡ്​ ട്വിറ്ററിൽ പ​ങ്കുവെച്ചിരുന്നു. വനിതാ കായിക ഇനങ്ങളോടുള്ള താലിബാൻ ഭരണകൂടത്തിൻെറ നിഷേധാത്​മക സമീപനത്തെ തുടർന്ന്​ പുരുഷ ടീമിനെതിരായ ടെസ്​റ്റ്​ ക്രിക്കറ്റ്​ മത്സരത്തിൽ നിന്നും അടുത്തിടെയാണ്​ ആസ്​ട്രേലിയ പിൻവാങ്ങിയത്​. വനിതാ സ്​പോർട്​സിന്​ അനുവാദം നൽകാൻ രാജ്യാന്തര തലത്തിൽ സമ്മർദം ശക്​തമാവുന്നതിനിടെയാണ്​ അഫ്​ഗാൻ ദേശീയ ടീം ലോകകപ്പിനായി പുറപ്പെട്ടത്​.

ടീമിലെ മുൻനിര താരങ്ങളായ റാഷിദ്​ ഖാൻ, മുഹമ്മദ്​ നബി, മുജീബുർറഹ്​മാൻ എന്നിവർ ഇന്ത്യൻ പ്രീമിയർ ലീഗ്​ ടീമുകൾക്കൊപ്പം ദുബൈയിലാണുള്ളത്​. ലോകകപ്പ്​ സൂപ്പർ 12ലേക്ക്​ നേരിട്ട്​ യോഗ്യത നേടിയ അഫ്​ഗാനിസ്​താൻ ഗ്രൂപ്പ്​ രണ്ടിൽ ഇന്ത്യ, ന്യൂസിലൻഡ്​, പാകിസ്​താൻ ടീമുകൾക്കൊപ്പമാണ്​ മത്സരിക്കുന്നത്​. ഒക്​ടോബർ 25നാണ്​ ആദ്യ മത്സരം. ദോഹയിൽ പരിശീലനം ആരംഭിക്കുന്ന ടീം അംഗങ്ങൾ, വൈകാതെ ദുബൈയിലേക്ക്​ പുറപ്പെടും. ലോകകപ്പ്​ മത്സരങ്ങൾക്ക്​ മുമ്പായി വാം അപ്പ്​ മത്സരങ്ങളും കളിക്കുന്നുണ്ട്​. 

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News