ഖത്തറും ബഹ്റൈനും തമ്മിലുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നു
ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഖത്തരി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Update: 2023-05-01 17:00 GMT
ദോഹ: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഖത്തറും ബഹ്റൈനും തമ്മിലുള്ള വിമാന സര്‍വീസും പുനഃസ്ഥാപിക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഖത്തരി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2017ൽ ഗള്‍ഫ് ഉപരോധത്തിലൂടെ നിലച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ റിയാദില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനും ചര്‍ച്ചകള്‍ നടക്കുന്നത്.
ഈ മാസം പകുതിയോടെ തന്നെ സര്‍വീസ് തുടങ്ങാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്ന് ഖത്തരി മാധ്യമമായ അല്‍ ഷര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള വിമാനങ്ങളുടെ എണ്ണത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 2017ല്‍ തുടങ്ങിയ ജിസിസി ഉപരോധം 2021ല്‍ അല്‍ ഉല ഉച്ചകോടിക്ക് പിന്നാലെയാണ് അവസാനിച്ചത്.