40000 പേര്‍ക്ക് ഒരേ സമയം കളിയാസ്വദിക്കാം; ഫാന്‍ ഫെസ്റ്റിവലിന് ഒരുങ്ങി അല്‍ബിദ പാര്‍ക്ക്
ഹയാ കാര്‍ഡുള്ളവര്‍ക്കാണ് പ്രവേശനം
ദോഹ: ഫാന്‍ ഫെസ്റ്റിവലിന് ഒരുങ്ങി അല്‍ബിദ പാര്‍ക്ക്. 40000 പേര്‍ക്ക് ഒരേ സമയം കളിയാസ്വദിക്കാന്‍ അവസരമുള്ള ഫാന്‍ ഫെസ്റ്റിവലിന്റെ ടെസ്റ്റ് ഇവന്റ് 16ന് നടക്കും. ഹയാ കാര്‍ഡുള്ളവര്‍ക്കാണ് പ്രവേശനം.
ലോകകപ്പ് വേദികള്‍ കഴിഞ്ഞാല്‍ കളിയാരവത്തിന്റെ കേന്ദ്രമാണ് അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍. 40000 പേര്‍ക്ക് ഒരുമിച്ച് കളിയാസ്വദിക്കാവുന്ന ഇവിടെ ബിഗ് സ്ക്രീനില്‍ കളിയാസ്വദിക്കുന്നതിനോടൊപ്പം വിവിധ വിനോദ പരിപാടികളും അരങ്ങേറും, നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായ ഫാന്‍ ഫെസ്റ്റിവല്‍ വേദിയുടെ റിഹേഴ്സലാണ് 16 ന് നടക്കുന്നത്.
വിവിധ കലാവിരുന്നുകൾ ഒരുക്കിയാണ് ഫാൻ ഫെസ്റ്റവലിലെ ടെസ്റ്റ് റൺ സംഘടിപ്പിക്കുന്നത്. പ്രാദേശിക കലാകാരന്മാർ കൂടി അണിനിരക്കുന്ന ഡി.ജെ, മൈകൽ ജാക്സൻ ഷോ എന്നിവയാണ് തയ്യാറാക്കിയത്. രാത്രി 11 വരെ മാത്രമേ സന്ദർശകർക്ക് ബിദ്ദ പാർകിൽ നിലനിൽക്കാൻ അനുവദിക്കൂ. ദോഹ മെട്രോ പുലർച്ചെ മൂന്ന് വരെ സർവീസ് നടത്തും.
വൈകുന്നേരം അഞ്ച് മണിയോടെ ഗേറ്റുകൾ തുറന്നു നൽകും. രാത്രി 10 വരെയാണ് ഷോ. ഏഴ് മുതൽ ലഘുപാനീയങ്ങളും മറ്റും വിതരണം ചെയ്യുന്ന കൗണ്ടറുകളും തുറക്കും. നവംബർ 20ന് തുടങ്ങുന്ന ലോകകപ്പിന് തലേദിനം തന്നെ ഫാൻഫെസ്റ്റിവൽ വേദി ആരാധകർക്കായി തുറന്നു നൽകും.