ഏഷ്യൻ കപ്പ് ഫുട്ബോള്‍: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഏഷ്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 79 ശതമാനം വർധിച്ചു

Update: 2024-03-10 17:00 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോള്‍ ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് കാരണമായെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി റിപ്പോർട്ട്. 2024 ജനുവരിയിൽ രാജ്യത്തെ ഹോട്ടലുകളിലെ താമസനിരക്കുകൾ ഇരട്ടിയിലധികം വർധിച്ചതായി പി.എസ്.എ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

സന്ദർശകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയാണ് രാജ്യത്തെ ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ കുതിപ്പിന് കാരണമായിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകരാണ് കൂടുതൽ. ഏഷ്യൻ കപ്പിന് കിക്കോഫ് കുറിച്ച ജനുവരിയിൽ ഏഴ് ലക്ഷത്തിലധികം സന്ദർശകരാണ് ഖത്തറിലെത്തിയത്.

മുൻമാസത്തെ അപേക്ഷിച്ച് 35.5 ശതമാനം വർധനയും വാർഷികാടിസ്ഥാത്തിൽ 106.5 ശതമാനം വർധനയുമാണ് സന്ദർശകരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ സന്ദർശകരിൽ 53 ശതമാനവും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ യൂറോപ്പിൽ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ ഖത്തറിലെത്തി. 20 ശതമാനം വരുമിത്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ പ്രതിവർഷം 446 ശതമാനം വർധനയും മുൻമാസത്തെ അപേക്ഷിച്ച് 29.9 ശതമാനം വർധനയും രേഖപ്പെടുത്തി. ഏഷ്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും മുൻവർഷത്തെ അപേക്ഷിച്ച് 79 ശതമാനം വർധിച്ചു.

Summary: Planning and Statistics Authority report that Asian Cup football has led to a big boom in Qatar's tourism sector

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News