എവറസ്റ്റ് കൊടുമുടി കീഴടക്കി ഖത്തരി പര്‍വ്വതാരോഹക അസ്മ അല്‍താനി

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഖത്തരി വനിതയാണ് അസ്മ

Update: 2022-05-31 08:27 GMT
Advertising

എവറസ്റ്റ് കൊടുമുടി കീഴടക്കി ഖത്തരി വനിത. പര്‍വ്വതാരോഹകയായ അസ്മ അല്‍താനിയാണ് എവറസ്റ്റിന് മുകളില്‍ ഖത്തറിന്റെ പതാക പാറിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഖത്തരി വനിതയാണ് അസ്മ അല്‍താനി.

നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്ക് കുതിക്കുന്ന അസ്മ, കനത്ത മഞ്ഞുവീഴ്ചയെ അതിജീവിച്ചായിരുന്നു ഈ നേട്ടം കൊയ്തത്. കുറച്ചുകാലമായി ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്ന വലിയ സ്വപ്നമാണ് എവറസ്റ്റ്, വലിയ സ്വപ്നങ്ങള്‍ കാണാന്‍ നിങ്ങള്‍ ലജ്ജിക്കരുതെന്നും അസ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മൂന്നാഴ്ച മുമ്പാണ് അസ്മയും സംഘവും കാഞ്ചന്‍ ജംഗ കീഴടക്കിയത്. സ്വപ്നങ്ങള്‍ അവസാനിച്ചിട്ടില്ല, സാഹസിക യാത്രയുടെ ഗ്രാന്റ്സ്ലാം ആണ് മനസിലുള്ളത്. ആ നേട്ടം സ്വന്തമാക്കുന്ന പശ്ചിമേഷ്യയില്‍ നിന്നുള്ള ആദ്യ വനിതയാകണം. ലോകത്തെ ഉയരം കൂടിയ ഏഴ് കൊടുമുടികള്‍ക്കൊപ്പം ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും കാലുകുത്തിയാലാണ് ആ അപൂര്‍വ്വ നേട്ടം സ്വന്തമാക്കാന്‍ കഴിയുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News