ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ ബിനാലെ 2023 സംഘടിപ്പിച്ചു

Update: 2023-02-05 09:07 GMT
Advertising

ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ ബിനാലെ 2023 സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ പമീല ഘോഷിന്റെ നേതൃത്വത്തിൽ വായനെ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഡിയർ പ്രൊജക്ടിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.

ഗ്രാഫിക്‌സ് കഥകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, ആഖ്യാനങ്ങൾ, കവിതകൾ എന്നിങ്ങനെ വിവിധ ആവിഷ്‌കാരങ്ങളാണ് എസ്‌ഐഎസ് ബിനാലെയിൽ ഒരുക്കിയിരുന്നത്. വില്യം ഷേക്‌സ്പിയറിന്റെ രചനകളടെ ദൃശ്യാവിഷ്‌കാരങ്ങൾ ഏറെ ശ്രദ്ധേയമായി. അന്താരാഷ്ടര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ധാന്യങ്ങൾ കൊണ്ടുള്ള ഉൽപ്പന്നങ്ങളും ബിനാലെയുടെ ഭാഗമായി.

ഇതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് സാങ്കേതിക വിദ്യ തുടങ്ങി നവീന സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളും വിദ്യാർഥികൾ ബിനാലെയിലെത്തിച്ചു.

കലാസാംസ്‌കാരിക കാഴ്ചകൾ ബിനാലെയ്ക്ക് നിറം പകർന്നു. പ്രിൻസിപ്പാൾ പമീല ഘോഷ്, വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികൾ, സ്‌കൌട്ട്‌സ് ആന്റ് ഗൈഡ്‌സ് പ്രതിനിധികൾ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News