ഖുര്‍ആന്‍ കത്തിക്കല്‍; സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഖത്തരി റീട്ടെയില്‍ വ്യാപാര ശൃംഖല
Update: 2023-07-25 02:20 GMT
ഖുര്‍ആന്‍ കത്തിക്കല്‍ വിവാദങ്ങളുടെ പശ്ചാതലത്തില്‍ സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഖത്തരി റീട്ടെയില്‍ വ്യാപാര ശൃംഖല.
സംഭവത്തെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും കനത്തതോടെ സൂഖ് അല്‍ ബലദി സൂപ്പര്‍ മാര്‍ക്കറ്റാണ് സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വ്യാപാരികളും ബിസിനസുകാരും പ്രഖ്യാപിച്ചത്.
സ്ഥാപനത്തിന്റെ ശാഖകളില്‍ നിന്ന് സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ നീക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിഷയത്തിൽ അറബ് ലോകത്താകെ പ്രതിഷേധം കനക്കുകയാണ്. സ്വീഡിഷ് ഉല്‍പ്പന്നങ്ങള്ളുടെ കൂടുതൽ ബഹിഷ്കരണ നടപടികൾ ഇനിയുമുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.