ആഘോഷങ്ങൾ സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ വേദിയാക്കണം - സന്തോഷ് ടി കുരുവിള

തിരുവല്ല മാർത്തോമാ കോളജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2024-09-26 09:19 GMT
Advertising

ദോഹ: എല്ലാ ആഘോഷങ്ങളും സൗഹൃദവും മാനുഷിക ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്നതാകണമെന്നും അതിലൂടെ പരസ്പ്പരം സ്‌നേഹവും സന്തോഷവും പങ്കുവെക്കുകയും. അവയുടെ അവസാനം കരുതലിന്റെ കൈത്താങ്ങലിന്റെയും മാനുഷിക മൂല്യങ്ങൾ ഉളവാക്കുന്ന മനുഷ്യനെ സൃഷ്ടിക്കുനതാവണമെന്ന് പ്രമുഖ സിനിമ നിർമ്മാതാവ് സന്തോഷ് ടി കുരുവിള അഭിപ്രായപ്പെട്ടു. തിരുവല്ല മാർത്തോമാ കോളജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലുംനി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു മീറ്റിംഗിൽ അധ്യഷത വഹിച്ചു. മനുഷ്യന്റെ ആകാര സൗന്ദര്യത്തിലൂടെയല്ല മറിച്ചു പ്രവർത്തിയിലൂടെയാണ് യഥാർത്ഥ സൗന്ദര്യം വെളിവാക്കുന്നതെന്നും അതിനു ഉദാഹരണമാണ് മഹാബലിതമ്പുരാൻ എന്ന അസുര രാജാവെന്നു ബിർള സ്‌കൂൾ മലയാളം വിഭാഗം മേധാവി ഷിജു പി.ആർ തന്റെ ഓണസന്ദേശത്തിലൂടെ ഓർമിപ്പിച്ചു.

 

വയനാട്ടിലെ പ്രകൃതി ദുരിന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം നേർന്നു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. ജനറൽ സെക്രട്ടറി നിഷ ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു. 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ അലുംനി കുടുംബങ്ങളെ മീറ്റിംങ്ങിൽ വെച്ച് ആദരിച്ചു. അലുംനി സീനിയർ അംഗങ്ങളായ സാമുവേൽ വർഗീസ്, റിജോ ജേക്കബ് എന്നിവർ അഥിതികൾക്കു സ്‌നേഹോപഹാരം സമ്മാനിച്ചു.

തുടർന്ന് വിഭവസമൃദ്ധയമായ ഓണസദ്യയും, തിരുവാതിരയും കലാപരിപാടികളും അരങ്ങേറി. കലാപരിപാടികൾക്കു ആനവണ്ടി ബീറ്റ്‌സ് നേതൃത്വം നൽകി. പ്രോഗ്രാം സീന റോണി നിയന്ത്രിച്ചു. പരിപാടികൾക്ക് ജേക്കബ് മാത്യു, ജെൻസൺ തോമസ്, സിബു എബ്രഹാം, റോണി മാത്യു, ലിജോ രാജു, സിജു സാം മോഹൻ, റജി വര്ഗീസ്, ജിജി ജോൺ, ജോസഫ് വര്ഗീസ്, ജെയിംസ് പാലങ്ങാട്ടിൽ, ഷീൻ ചെറിയാൻ പീറ്റർ, ബിന്ദു ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News