ചാലിയാർ ദോഹ റിപ്പബ്ലിക് ദിനാഘോഷ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
ദോഹ: എഴുപത്തിമൂന്നാം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ചാലിയാർ ദോഹ വനിതാ വിഭാഗം ഖത്തറിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.
'ഇന്ത്യൻ ദേശീയ നായകന്മാർ' എന്ന വിഷയത്തിൽ 5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഫാൻസി ഡ്രെസ്സും, 'റിപ്പബ്ലിക്കും ജനാധിപത്യവും' എന്ന വിഷയത്തിൽ 9 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് പ്രസംഗവും ആയിരുന്നു മത്സര ഇനങ്ങൾ. അഞ്ഞൂറോളം എൻട്രികളിൽ നിന്നാണ് രണ്ട് വിഭാഗങ്ങളിലുമുള്ള വിജയികളെ തിരഞ്ഞെടുത്തത്. ഫാൻസി ഡ്രെസ്സിൽ ലൊറേറ്റ ലിന്റോ (നോബിൾ ഇന്റർനാഷണൽ സ്കൂൾ) ഒന്നാം സ്ഥാനവും, ഐനൈൻ പുതുക്കുളങ്ങര (അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ) രണ്ടാം സ്ഥാനവും, ഫൈസാൻ ഹാരിസ് (ഭവൻസ് പബ്ലിക് സ്കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ഐഡൻ ജോസഫ് ജോജോ (നോബിൾ ഇന്റർനാഷണൽ സ്കൂൾ) ഒന്നാം സ്ഥാനവും, അലിഷ താനിയ (നോബിൾ ഇന്റർനാഷണൽ സ്കൂൾ) രണ്ടാം സ്ഥാനവും, അർപ്പിത പ്രശാന്ത് (എം.ഇ. എസ് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐസിസി മുബൈ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ഒയാസിസ് എൻജിനീയറിങ് ഖത്തർ പ്രസന്നൻ സി.കെ, ഷാർലറ്റ് ബേക്കിംഗ് സോല്യൂഷൻ എംഡി അസീസ് പുറായിൽ, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, സാമൂഹിക പ്രവർത്തകൻ കരീം എളമരം എന്നിവർ വിജയികൾക്കുള്ള മൊമെൻ്റോകൾ വിതരണം ചെയ്തു.
ചാലിയാർ ദോഹ വനിതാ വിഭാഗം പ്രസിഡന്റ് മുനീറ ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷഹാന ഇല്യാസ് സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് ബാബുരാജ് പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹ്സിന സമീൽ വിജയികളെ പ്രഖ്യാപിച്ചു.ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം , ജനറൽ സെക്രട്ടറി സി.ടി സിദ്ദീഖ്, ട്രെഷറർ ജാബിർ ബേപ്പൂർ ,സിദിഖ് വാഴക്കാട് എന്നിവർ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു.
വനിതാ ഭാരവാഹികളായ ശാലീന രാജേഷ്, ശീതൾ, ചാലിയാർ ദോഹ സെക്രെട്ടറിയേറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, അഡ്വ: ജൗഹർ, സാബിക് എടവണ്ണ, നിയാസ് മൂർക്കനാട് ,അബ്ദുൽ അസീസ് ചെറുവണ്ണൂർ , എക്സിക്യൂട്ടീവ് ഭാരവാഹികളായ സുനിൽ കുന്നൻ ,സജാസ് ചാലിയം,നാസർ അൽനാസ് വടക്കുംമുറി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി