ഇക്വഡോറിനെതിരായ ചിലിയുടെ പരാതി; 15ന് ഫിഫ വാദം കേൾക്കും

യോഗ്യതയില്ലാത്ത താരത്തെ കളിപ്പിച്ചെന്നാണ് ചിലിയുടെ പരാതി

Update: 2022-09-02 18:31 GMT
Advertising

ദോഹ: നവംബർ ഇരുപതിന് ലോകകപ്പിന്റെ ഉദ്ഘാടന പോരാട്ടത്തിൽ ഖത്തറിനെതിരെ പന്ത് തട്ടാൻ ഇക്വഡോറിനാവുമോ എന്നറിയാൻ സെപ്തംബർ 15 വരെ കാത്തിരിക്കണം. ഇക്വഡോറുകാരനല്ലാത്ത ബൈറോൺ കാസിയോയെ കളിപ്പിച്ചെന്ന പരാതിയിൽ താരത്തിന്റെ സാന്നിധ്യത്തിൽ വാദം കേൾക്കാനാണ് ഫിഫയുടെ പുതിയ തീരുമാനം. കഴിഞ്ഞ ജൂണിൽ ഫിഫ ഈ പരാതി തള്ളിയിരുന്നു. എന്നാൽ ചിലി കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന സൂചനകൾക്കിടയിലാണ് അപ്പീൽ കമ്മിറ്റി വാദം കേൾക്കാൻ തയ്യാറായത്.

താരത്തെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കണമെന്ന് ഫിഫ ഇക്വഡോർ ഫുട്‌ബോൾ അസോസിയേഷനോട് നിർദേശിച്ചു. ഇക്വഡോറിന്റെ പ്രതിരോധനിരക്കാരനായ ബൈറോൺ കാസ്റ്റിയോ കൊളംബിയക്കാരനാണെന്നാണ് ചിലിയുടെ വാദം. തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.യോഗ്യതാ പോരാട്ടത്തിൽ ചിലി ഇക്വഡോറിനോട് ഒരു മത്സരം തോൽക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തിരുന്നു. വിധി ഇക്വഡോറിന് എതിരായാൽ ഈ രണ്ട് മത്സരങ്ങളിലും ചിലിയെ വിജയികളായി പ്രഖ്യാപിക്കും. അങ്ങനെ വന്നാൽ ഇക്വഡോർ അയോഗ്യരാവുകയും ഇപ്പോൾ ഏഴാമതുള്ള ചിലിക്ക് ലോകകപ്പ് യോഗ്യത ലഭിക്കുകയും ചെയ്യും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Bureau

contributor

Similar News